hearing
2026 ജനുവരി 24, ശനിയാഴ്ച
അയാൾ മുരളുകയായിരുന്നു
അയാളെപ്പോഴും ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഇല്ലാത്തവിധം ദേഷ്യപ്പെടുന്നത് എന്നെ വളരെ ബുദ്ധിമുട്ട് ഉണ്ക്കി. അയാളുടെ ദേഷ്യം കാണുമ്പോൾ നമുക്ക് ജീവിതത്തിൽ തന്നെ ഒന്നുമല്ല എന്ന് തോന്നിപ്പോകും. അയാൾ എല്ലാവരെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ചുകൊണ്ട് ഇരുന്നു. അയാൾ എല്ലാവരെയും ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു. അയാളെ ആരോ ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ട്
2026 ജനുവരി 20, ചൊവ്വാഴ്ച
ചിലപ്പോൾ എപ്പോഴും വിളിച്ചു കൊണ്ടിരിക്കും
അത് അപ്പോൾ തന്നെ അയാളുടെ സ്വഭാവമാണ്. അയാൾ നമ്മളെ പറ്റിക്കാൻ വേണ്ടി പല കാര്യങ്ങളും ഉണ്ടാകും. അയാൾ ചിലപ്പോൾ ആണയിട്ട് നുണകൾ പറയും
നമ്മളെ വിശ്വസിപ്പിക്കാൻ അങ്ങനെ ചെയ്തു കഴിഞ്ഞാൽ പല പ്രത്യാഘാതങ്ങളും ഉണ്ടാകും എന്നുള്ളത് ആണയിട്ട ബോധിപ്പിക്കും. പക്ഷേ ഇതൊന്നും കേട്ടിട്ട് കാര്യമില്ല. അതിന്റെയൊക്കെ അടിയിൽ ഭീമൻ നുണകൾ ഒളിച്ചിരിക്കും. അത് അയാളുടെ സ്വതന്ത്ര ലോകമാണ്. അവിടെ അയാളുടെ ശരികൾ വിളയാടും. ലോകത്തിൽ പലരുടെയും വേദനകൾ അയാൾക്കവിടെ വേദനകൾ അല്ലാതെ മാറും
അയാളുടെ ഭാര്യ എന്ന ജീവചവം അവിടെ വിറങ്ങലിക്കും
ഉള്ളിന്റെ ഉള്ളിൽ അയാളുടെ ക്രൂരതകൾ നമ്മൾ വളരെ വൈകിയേ മനസ്സിലാക്കുക
2026 ജനുവരി 17, ശനിയാഴ്ച
എനിക്ക് നീ മാത്രമേ ഉള്ളൂ
അയാൾ പലതവണ പറഞ്ഞു. സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന നല്ല ഭർത്താവ്. പക്ഷേ അവളുടെ മുഖം അപ്പോഴും പ്രസന്നമായിരുന്നില്ല. 50 കളിൽ ഇത്ര നല്ല ഒരു പുരുഷനെ കിട്ടുക ഭാഗ്യമാണ്. കേട്ട് ആരോ പറഞ്ഞു. അയാൾ പലരോടും പറയുന്ന ഒരു വാചകത്തിന്റെ തനി ആവർത്തനം മാത്രമായിരുന്നു അതെന്ന് അവൾക്കു മാത്രമേ അറിയാമായിരുന്നു
2026 ജനുവരി 15, വ്യാഴാഴ്ച
എല്ലാത്തിനും ഞാൻ മാത്രമേയുള്ളൂ
അയാൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. അയാൾക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ജോലിയൊന്നും ഇല്ലെന്നല്ല ഗവൺമെൻറ് ജോലിയെ ഇല്ലാത്തതുള്ളൂ. പെൻഷൻ പറ്റി രിഞ്ഞ എനിക്ക് പ്രത്യേകിച്ച് ജോലികൾ ഒന്നും ചെയ്യാൻ ഉണ്ടായില്ല. ഞാൻ എടുക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. എൻറെ വൃത്തി അയാൾക്ക് പോരെന്നാണ് പറഞ്ഞത്. വേലക്കാരി ഇല്ലാത്ത ദിവസങ്ങളിൽ അയാൾ വല്ലാതെ ഗർജിച്ചു..
ഇന്ന്
ഇന്ന് അവൾ അവിടെയെല്ലാം തപ്പി നോക്കി. അപ്പോൾ പ്രിസ്ക്രിപ്ഷൻ പേപ്പറുകൾ കിട്ടി
. ഇതാരുടെ പ്രിസ്ക്രിപ്ഷൻ ആണ്. അവൾ അത്ഭുതം കൂറി. മറിച്ച് നോക്കിയപ്പോൾ അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് തനിക്കുവേണ്ടി എടുത്ത പ്രിസ്ക്രിപ്ഷൻ ആയിരുന്നു. ഇന്നലെ അയാളുടെ കൂടെ ഉറങ്ങിയ തനിക്ക് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉണ്ടായിരുന്നു അയാൾ തന്നെ ഭ്രാന്തിയാക്കാനുള്ള മരുന്നുകൾ മേടിക്കാൻ കോട്ടയത്തിനു പോയതായിരുന്നു. ഇന്നലെ അയാളോട് ഒപ്പം കിടക്കുമ്പോൾ അയാളുടെ മനസ്സിൽ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല
അയാൾ
ഇന്ന് അയാൾ വളരെ സന്തോഷവാനായിരുന്നു അയാൾ അങ്ങനെ തന്നെയാണ് തെറ്റും ശരിയും ഇടകലർന്ന ജീവിതമാണ് അയാളുടേത്. അയാളുടെ ജീവിതത്തിൽ ഒരിക്കലും ശരികളിൽ ശരികളെ ഉള്ളൂ. തെറ്റുകൾ ഒന്നും അയാൾ അംഗീകരിക്കാറില്ല. അയാളുടെ ഭാര്യ ജീവിതത്തിൽ ഏറെ വേദനിക്കുന്ന ഒരു വ്യക്തിയായി മാറി. കാരണം അയാളുടെ വേദനിപ്പിക്കരുത് അയാൾ തന്നെ അറിയുന്നില്ല. അയാളുടെ വിചിത്ര സ്വഭാവങ്ങളെ എല്ലാവരും അംഗീകരിച്ചു. അയാൾ ഭാര്യയെ താഴ്ത്തിക്കെട്ടി മറ്റുള്ളവരുടെ മുമ്പിൽ ആളാകും. അവളെ അവളെ കളിയാക്കി അവർ രസിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)